തളിപ്പറമ്പ: നാളെ തളിപ്പറമ്പിലെത്തുന്ന കേരള ഗവര്‍ണ്ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്കെതിരെ ഇടതുപക്ഷ സംഘടനകളുടെ പ്രതിഷേധമുണ്ടാവാന്‍ സാധ്യത.


ഇത് കണക്കിലെടുത്ത് ഗവര്‍ണ്ണര്‍ക്ക് കര്‍ശനമായ സുരക്ഷയൊരുക്കാന്‍ ഇന്നലെ തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്‍ വിളിച്ചുചേര്‍ത്ത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനം.
ഭാരതാംബ വിവാദത്തിന് പിറകെ രജിസ്ട്രാറെ സസ്‌പെന്‍ന്റ് ചെയ്തത് ഉള്‍പ്പെടെയുള്ള കാര്യത്തില്‍ ഗവര്‍ണ്ണര്‍ക്കെതിരെ ഇടതുസംഘടനകള്‍ പ്രതിഷേധത്തിലാണ്.
അതുകൊണ്ടുതന്നെ ഗവര്‍ണ്ണര്‍ക്കെതിരെ കരിങ്കൊടി പ്രതിഷേധം ഉണ്ടാകാനിടയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പിഴവില്ലാത്ത സുരക്ഷാനടപടികള്‍ ഒരുക്കാന്‍ പോലീസ് തീരുമാനിച്ചിരിക്കുന്നത്.
Security will be increased for the Governor who will arrive in Taliparamba tomorrow.